കിസാൻസഭ സംരക്ഷണ സമിതി രൂപവത്​കരിച്ചു

പുനലൂർ: സംസ്ഥാനത്തെ ഏറ്റവും വലിയ കാർഷിക ജലസേചന പദ്ധതിയായ കല്ലട ജലസേചന പദ്ധതി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കിസാൻസഭ രംഗത്ത്. പുനലൂരിൽ സംരക്ഷണ സമിതിക്ക് രൂപം കൊടുത്തു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ കാർഷിക മേഖലയിൽ ജലമെത്തിക്കുന്നതിന്​ 1994ൽ കമീഷൻ ചെയ്തതാണ് പദ്ധതി. നാളിതുവരെ പദ്ധതി പൂർത്തീകരിച്ചിട്ടില്ല. സഭ സംസ്ഥാന സെക്രട്ടറി ചാമുണ്ണി ഉദ്ഘാടനം ചെയ്തു. പി.എസ്. സുപാൽ എം.എൽ.എ, സി.പി.ഐ പത്തനംതിട്ട ജില്ല സെക്രട്ടറി എൻ.പി. ജയൻ, പുനലൂർ നഗരസഭ വൈസ്ചെയർ വി.പി. ഉണ്ണികൃഷ്ണൻ, അജയ ഘോഷ്, സി. അജയപ്രസാദ്, ലിജു ജമാൽ എന്നിവർ സംസാരിച്ചു. (ചിത്രം ഈമെയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.