കൊല്ലം: കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ മുൻ അഖിലേന്ത്യ സെക്രട്ടറിയും പ്രമുഖ ട്രേഡ് യൂനിയൻ നേതാവുമായിരുന്ന എം. കൃഷ്ണന്‍റെ ഒന്നാം ചരമവാർഷിക ദിനത്തിൽ കോൺഫെഡറേഷന്‍റെയും വിവിധ പെൻഷൻ സംഘടനകളുടെയും ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടത്തി. കോൺഫെഡറേഷൻ മുൻ ദേശീയ സെക്രട്ടറി ജനറൽ സി. ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. എ.ഐ.പി.ആർ.പി.എ ജില്ല പ്രസിസന്‍റ് പി. രഘുനാഥപിള്ള അധ്യക്ഷത വഹിച്ചു. സി.ജി.പി.എ സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ.സി. പിള്ള , കോൺഫെഡറേഷൻ ജില്ല സെക്രട്ടറി ആർ. അരുൺ കൃഷ്ണൻ, എം.ഡി. രാജൻ, എ.എം. നായർ, പി. രാജു, കെ. സുകുമാരൻ, ടി.പി. രാധാകൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. 25 കുപ്പി വിദേശമദ്യവുമായി ഒരാൾ എക്സൈസ് പിടിയിൽ കൊല്ലം: അനധികൃതമായി വിദേശമദ്യം സൂക്ഷിക്കുന്നുവെന്ന് കൊല്ലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ഖലാമുദ്ദീന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 25 കുപ്പി മദ്യം പിടികൂടി. പ്രിവന്‍റിവ് ഓഫിസർ സി. ബിജുമോന്‍റെ നേതൃത്വത്തിൽ നടത്തിയ പട്രോളിങ്ങിൽ കിളികൊല്ലൂർ കല്ലുംതാഴം പൂമുഖത്ത് തൊടിയിൽ വീട്ടിൽ ശശിധരനെ(65)യാണ് വീട്ടിൽ നിന്നും 25 കുപ്പി വിദേശമദ്യവുമായി പിടികൂടിയത്. ചിത്രം- ചിറക്കര പി.എച്ച്.സിക്ക് ഇമേജ് സ്റ്റോറൂം നിർമിച്ചുനൽകി കൊല്ലം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ചിറക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് ഇമേജ് സ്റ്റോറേജ് റൂം നിർമിച്ചുനൽകി. നാലുമാസത്തിന് മുമ്പ് മയ്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രോഗികൾക്കുള്ള കാത്തിരിപ്പുകേന്ദ്രം സംഘടന നിർമിച്ച് നൽകിയിരുന്നു. ഇമേജ് റൂമിന്‍റെ ഉദ്ഘാടനം ജി.എസ്. ജയലാൽ എം.എൽ.എ നിർവഹിച്ചു. എ.ഐ.ബി.ഇ.എ സംസ്ഥാന ജനറൽ സെക്രട്ടറി ബി. രാംപ്രകാശ് താക്കോൽദാനം നിർവഹിച്ചു. പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. നയന എസ്. ശിവൻ ഏറ്റുവാങ്ങി. ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. സുശീലാദേവി അധ്യക്ഷത വഹിച്ചു. എ.ഐ.ബി.ഇ.എ ജില്ല സെക്രട്ടറി യു. ഷാജി, സംസ്ഥാന ട്രഷറർ പി. ജയപ്രകാശ്, വൈസ് പ്രസിഡന്‍റ് എസ്. രാമകൃഷ്ണൻ, അസി.സെക്രട്ടറിമാരായ എസ്. സുനിൽകുമാർ, എസ്. പിങ്കി, ദേശീയ ജനറൽ കൗൺസിൽ അംഗം എം.എം. അൻസാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ദിലീപ്, വിനീത ദീപു, ജയകുമാർ, മേരി റോസ്, സുരേന്ദ്രൻ, രതീഷ്, ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി രാജേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.