പഠനം ടാബിലൂടെ

പുനലൂർ: വി.ഒ യു.പി സ്കൂളിൽ പഠനം ഇനിമുതൽ ടാബിലൂടെ. സ്കൂളിലെ എല്ലാ കുട്ടികളും ഒരേസമയം ടാബ് ഉപയോഗിച്ച് പഠന പ്രക്രിയയിൽ ഏർപ്പെടുന്നതിന്​ വിസ്ടാബ് പദ്ധതിക്ക്​ തുടക്കമായി. സംസ്ഥാനത്ത്​ പൊതുവിദ്യാലയങ്ങളിൽ ആദ്യമായാണ് ഇത്തരത്തിലൊരു പദ്ധതി ആരംഭിക്കുന്നതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. മലങ്കര മാർത്തോമ സഭയുടെ കൊട്ടാരക്കര -പുനലൂർ ഭദ്രാസനാധ്യക്ഷൻ ഡോ. യുയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത പദ്ധതി ഉദ്ഘാടനം ചെയ്തു. സഭയുടെ ദോഹ ഇടവകയിലെ ചിൽഡ്രൻസ് സർവിസാണ് പദ്ധതി ഏറ്റെടുത്തു നടപ്പിലാക്കുന്നത്. റവ.പി. ഫിലിപ്പ് അധ്യക്ഷതവഹിച്ചു. റവ.എം.ജെ. ചെറിയാൻ, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ആർ. ഉണ്ണികൃഷ്ണൻ, സ്കൂൾ മാനേജർ പി. ലാലിക്കുട്ടി, നഗരസഭ വൈസ് ചെയർമാൻ വി.പി. ഉണ്ണിക്കൃഷ്ണൻ , സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ഡി. ദിനേശൻ , വാർഡ് കൗൺസിലർമാരായ എൻ. സുന്ദരേശൻ, ഷാജിതാ സുധീർ, ഗവേണിങ് ബോഡി അംഗം ജേക്കബ് ജോൺ, പി.ഇ. ബിനു, എം.വി. മറിയാമ്മ, ജോർജ് ബി. തോമസ്, പി.റ്റി.എ പ്രസിസന്റ് ഷൈൻ മോൻ, എസ്. സുരേഷ്, സ്റ്റാഫ് സെക്രട്ടറി രജിഷ് വിൻസന്റ് , ജിബി ബാബു, സാദിയാ സയൂർഖാൻ , പ്രഥമാധ്യാപകൻ ബിജു കെ. തോമസ് എന്നിവർ പ്രസംഗിച്ചു. മറിയം തോമസ്, എ. ബാബു എന്നിവർക്ക്​ യാത്രയയപ്പും അഭിരാം സുന്ദറിന്​ അനുമോദനവും നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.