തണ്ണീര്‍ത്തട സംരക്ഷണത്തിന് പ്രമേയം പാസാക്കി കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത്

കുളത്തൂപ്പുഴ: കുടിവെള്ള സ്ത്രോതസ്സുകളായ ചതുപ്പുനിലങ്ങള്‍ അനിയന്ത്രിതമായി നികത്താനുള്ള നീക്കത്തിനെതിരെ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതി പ്രമേയം പാസാക്കി. ഡാം ജലാശയത്തോട് ചേര്‍ന്ന് കുളത്തൂപ്പുഴ നെടുവന്നൂര്‍ക്കടവില്‍ കല്ലട ഇറിഗേഷന്‍ പ്രൊജക്ടിന്‍റെ അധീനതയിലുണ്ടായിരുന്ന ചതുപ്പുനിലത്തില്‍ നാലേക്കര്‍ സ്ഥലം മത്സ്യവിത്തുല്‍പാദന കേന്ദ്രം നിര്‍മിക്കുന്നതിനായി ഫിഷറീസ് വകുപ്പിന്​ കൈമാറിയിരുന്നു. ഹാച്ചറി നിര്‍മാണത്തിന്‍റെ ഒന്നും രണ്ടും ഘട്ടങ്ങളിലായി ഈ സ്ഥലം പൂര്‍ണമായി നികത്തുകയും കോണ്‍ക്രീറ്റ് കുളങ്ങൾ കെട്ടി ഉയര്‍ത്തുകയും ചെയ്തിരുന്നു. മൂന്നാം ഘട്ടമായി കെ.ഐ.പി.യുടെ കൈവശം ബാക്കിയുള്ള നാലര എക്കര്‍ സ്ഥലം കൂടി ഫിഷറീസ് വകുപ്പിന്​ അനുബന്ധ നിർമാണ പ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറുന്നതിനുള്ള വകുപ്പു തല നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് പ്രദേശത്തെ തണ്ണീര്‍ത്തടം നികത്തുന്നത്. പ്രതിപക്ഷ അംഗമായ സാബു ഏബ്രഹാം ഇതു സംബന്ധിച്ച അടിയന്തര പ്രമേയം അവതരിപ്പിച്ചു. ചര്‍ച്ചക്കൊടുവില്‍ ഭരണസമിതി ഒന്നടങ്കം പ്രമേയം പാസാക്കിയതായി അംഗങ്ങള്‍ അറിയിച്ചു. .................. ഫോട്ടോ: KE KULP1: മത്സ്യ വിത്തുല്‍പാദന കേന്ദ്രത്തിന്‍റെ മൂന്നാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നികത്താനുദ്ദേശിക്കുന്ന കെ.ഐ.പി.യുടെ കൈവശത്തിലുള്ള ചതുപ്പു നിലം (മെയിലില്‍)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.