എൻ.എസ്​ ഡ്രഗ്സ്​ സർജിക്കസ്​ പ്രവർത്തനം തുടങ്ങി

(ചിത്രം)....പരസ്യതാൽപര്യം...must... കൊല്ലം: ജില്ല സഹകരണ ആശുപത്രി സംഘം സംരംഭമായ . ആശുപത്രി സംഘം പ്രസിഡന്‍റ് പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഘത്തിന്‍റെ ഉടമസ്ഥതയിലുള്ള അഞ്ചാമത്തെ സ്ഥാപനമാണിത്. എൻ.എസ്​ സഹകരണ ആശുപത്രി, എൻ.എസ്​ നഴ്സിങ് കോളജ്, എൻ.എസ്​ ആയൂർവേദ ആശുപത്രി, എൻ.എസ്​ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ്​ എന്നീ സ്ഥാപനങ്ങൾ മികച്ച രീതിയിൽ പ്രവത്തിക്കുന്നു. ആശുപത്രി വൈസ്​ പ്രസിഡന്‍റ്​ എ. മാധവൻപിള്ള അധ്യക്ഷതവഹിച്ചു. ഡയറക്ടർമാരായ സബിതാബീഗം, പി.കെ. ഷിബു, സി. ബാൾഡുവിൻ, മെഡിക്കൽ സൂപ്രണ്ട്​ ഡോ.ടി.ആർ. ചന്ദ്രമോഹൻ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട്​ ഡോ.ഡി. ശ്രീകുമാർ, പി.ആർ.ഒ ജയ്ഗണേഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി പി. ഷിബു സ്വാഗതവും കോസ്റ്റൽ അർബൻ ബാങ്ക് പ്രസിഡന്‍റ്​ ബേസിൽ ലാൽ നന്ദിയും പറഞ്ഞു. സ്ഥാപനം ഏപ്രിൽ ആദ്യവാരം പൂർണതോതിൽ പ്രവർത്തന സജ്ജമാകും. വിദ്യാർഥിനിയുടെ വീട്​ സന്ദർശിച്ചു (ചിത്രം) കൊട്ടിയം: യു​ക്രെയ്​നിൽ അകപ്പെട്ട മൈലാപ്പൂര് സ്വദേശി ഫാത്തിമയുടെ വീട്ടിൽ തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡന്‍റ്​ എൽ. ജലജകുമാരി, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. സജീവ്, പഞ്ചായത്ത് അംഗം പി. ഷിബുലാൽ, എം. രാധാകൃഷ്ണപിള്ള എന്നിവർ സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.