നിലമേലിൽ ക്ഷേത്രത്തിൽ കവർച്ച

നിലമേൽ: നിലമേൽ ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ കാണിക്ക വഞ്ചി തകർത്ത് പണം കവർന്നു. ശ്രീകോവിലും തകർക്കാൻ ശ്രമം നടന്നു. ക്ഷേത്രത്തിലെ സി.സി ടി.വിയുടെ ഡി.വി.ആർ നശിപ്പിച്ച് പുറത്തെറിഞ്ഞു. ഞായറാഴ്ച രാത്രിയിലായിരുന്നു കവർച്ച. സമീപത്തെ ഈട്ടിവിള ട്രേഡേഴ്സിലും കവർച്ച നടന്നു . ഇവിടത്തെ കാഷ് കൗണ്ടർ തകർത്ത് പണം കവർന്നു . ഇവിടെയും സി.സി ടി.വി കേടാക്കിയിട്ടുണ്ട്. ചടയമംഗലം പൊലീസും വിരലടയാള വിദഗ്​ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.