ചിത്രം കടയ്ക്കൽ: യുദ്ധനടുവിൽനിന്ന് നബിന മടങ്ങിയെത്തിയ ആശ്വാസത്തിലാണ് 'മന്നത്ത്'. യുക്രെയ്നിൽ യുദ്ധം തുടങ്ങിയതു മുതൽ പ്രാർഥനയിലായിരുന്നു നബിനയുടെ വീടും കുടുംബാംഗങ്ങളും. ബുക്കോവിനിയൻ സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്‌സിറ്റിയിൽ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയാണ് കാഞ്ഞിരത്തുംമൂട് മന്നത്തിൽ എം.എം. നസീറിന്‍റെയും ബുഷ്റയുടെയും മകൾ നബിന നസീർ. 48 മണിക്കൂറെടുത്താണ് യാത്ര പൂർത്തിയാക്കിയതെന്നും ഭീദിതമായ അവസ്ഥയിലായിരുന്നു യാത്രയെന്നും നബിന പറയുന്നു. റുമേനിയൻ അതിർത്തിവരെ യൂനിവേഴ്സിറ്റിയിൽനിന്ന് ഏർപ്പെടുത്തിയ വാഹനത്തിൽ യാത്ര തിരിച്ചെങ്കിലും അഭയാർഥി പ്രവാഹത്തിൽ റോഡുകൾ ബ്ലോക്കായതിനാൽ കിലോമീറ്ററുകളോളം നടന്നാണ് നബിനയും മറ്റ് വിദ്യാർഥികളും അതിർത്തി കടന്നത്. റുമേനിയയിൽ നിന്ന് ഡൽഹിയിലിറങ്ങി ചെന്നൈ വഴിയാണ് നാട്ടിൽ മടങ്ങിയെത്തിയത്. ഡൽഹിയിൽ നിന്നുള്ള യാത്രക്ക് സംസ്ഥാന സർക്കാറിന്‍റെ സഹായം ലഭിച്ചതായി നബിന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.