റാങ്ക് പട്ടിക റദ്ദാക്കി

കൊല്ലം: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പിലെ എച്ച്.എസ്.എ ഫിസിക്കല്‍ സയന്‍സ് (തമിഴ് മീഡിയം) തസ്തികയുടെ (കാറ്റഗറി നമ്പര്‍ 050/16) യതായി പി.എസ്.സി ജില്ല ഓഫിസര്‍ അറിയിച്ചു. പെന്‍ഷന്‍ രേഖകള്‍ കൈമാറി കൊല്ലം: വിരമിക്കുന്ന ദിവസം തന്നെ പെന്‍ഷന്‍ അനുവദിക്കുന്ന പദ്ധതിയായ പ്രയാസ് സ്‌കീം പ്രകാരം കല്‍ത്തുരുത്തി വെന്‍ച്വര്‍ എസ്റ്റേറ്റ് തൊഴിലാളിയായ രാജന്‍, മങ്ങാട് സായി എക്‌സ്‌പോര്‍ട്‌സിലെ തുളസീധരന്‍ എന്നിവര്‍ക്ക് കൊല്ലം പി.എഫ് ഓഫിസില്‍ ഇ.പി.എഫ്.ഒ കൊല്ലം അസി. പി.എഫ് കമീഷണര്‍ കെ.ജി. വിനോദ് പെന്‍ഷന്‍ രേഖകള്‍ കൈമാറി. ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിങ് കൊല്ലം: ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ മാര്‍ച്ച് എട്ട്, 15, 22 തീയതികളില്‍ പുനലൂരും മറ്റ് പ്രവൃത്തിദിനങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ്, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.