നഗരസഭാ ചെയർമാനെ ആക്രമിക്കാൻ പദ്ധതിയിട്ടതായി പരാതി

കൊട്ടാരക്കര: നഗരസഭ ചെയർമാൻ എ. ഷാജുവിനെ ആക്രമിക്കാൻ പദ്ധതിയിട്ടതായി പരാതി. ഞായറാഴ്ച വെളുപ്പിന് അ​ഞ്ചോടെ ചെയർമാന്റെ മുസ്​ലിം സ്ട്രീറ്റിലെ വീടിനു സമീപം അസ്വാഭാവികമായി നാലു പേരെ കണ്ടതായി ചെയർമാൻ പറഞ്ഞു. അയൽവാസിയും ഇക്കാര്യം സാക്ഷ്യപ്പെടുത്തി. ചെയർമാൻ രാവിലെ അഞ്ചിനാണ്​ വീടിനു​ മുന്നിൽ അപരിചിതരായ നാലു പേരെ കണ്ടത്​. അവർ ത‍ന്‍റെ മുന്നിലേക്ക് നടന്നടുത്തപ്പോൾ വീടിനു പിറകിലൂടെ ഓടി തൊട്ടടുത്ത പള്ളിയിൽ കയറി രക്ഷപ്പെടുകയായിരുന്നെന്ന് ചെയർമാൻ പറഞ്ഞു. കൊട്ടാരക്കര പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് ചെയർമാന്റെ വീടിനു മുന്നിൽ കാവൽ ഏർപ്പെടുത്തി. സി.പി.എം ഏരിയ കമ്മിറ്റി അംഗവും കൗൺസിലറുമായ ഫൈസൽ ബഷീറിനെ ആക്രമിച്ച സംഭവം കെട്ടടങ്ങുന്നതിനുമുമ്പാണ് ചെയർമാനു നേരെയും അക്രമണ ശ്രമമുണ്ടായിരിക്കുന്നത്. എൽ.ഡി.എഫ് കൊട്ടാരക്കര നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ക്രമ സമാധാന നില പരിഹരിക്കുന്നതിൽ കൊട്ടാരക്കര പൊലീസ് സമ്പൂർണ പരാജയമാണെന്ന് നേതാക്കൾ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.