ചിത്രം പുനലൂർ: ഓഫിസിന് ചുറ്റുമുള്ള അപകടനിലയിലുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ വനം അധികൃതർ തയാറാകാത്തതോടെ കെ.ഐ.പി ജീവനക്കാർ അപകടഭീഷണിയിൽ. തെന്മല കല്ലട പദ്ധതി ആസ്ഥാനത്തെ പ്രധാന ഓഫിസിന് ചുറ്റുമാണ് നൂറുകണക്കിന് മരങ്ങൾ ഏതു സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലുള്ളത്. എല്ലാം പാഴ്മരങ്ങളും കാലപ്പഴക്കം ചെന്നതുമായതിനാൽ ചെറിയ കാറ്റ് അടിച്ചാൽപോലും ഓഫിസിന് മുകളിലേക്കടക്കം മരം വീഴുന്നത് പതിവാണ്. കഴിഞ്ഞ ദിവസമുൾപ്പെടെ അടുത്തിടെ രണ്ടു വലിയ മരങ്ങളാണ് ഓഫിസിനോട് ചേർന്ന് പിഴുതുവീണത്. മരങ്ങൾ വീഴുന്നത് കാരണം ചുറ്റുമതിൽ പലയിടത്തും തകർന്നിട്ടുണ്ട്. ഓഫിസിന് ചുറ്റുമുള്ള അപകട നിലയിലെ മരങ്ങൾ മുറിച്ചുമാറ്റണമെന്ന് കെ.ഐ.പി അധികൃതർ ഇതിനകം നിരവധി തവണ തെന്മല വനം അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ, ഇവർ പലകാരണങ്ങൾ പറഞ്ഞ് മരം മുറിച്ചുമാറ്റാൻ തയാറാകുന്നില്ലെന്ന് കെ.ഐ.പി ജീവനക്കാർ പറഞ്ഞു. എപ്പോഴും കാറ്റ് വീശുന്ന ഭാഗമാണിവിടം. ജീവനക്കാരെ കൂടാതെ ഇവിടെയെത്തുന്ന നൂറുകണക്കിനായ വിനോദ സഞ്ചാരികൾക്കും മരങ്ങൾ ഭീഷണിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.