'താലിയില്ലാ കല്യാണ'വുമായി താലൂക്ക് ലൈബ്രറി കൗണ്‍സില്‍

കരുനാഗപ്പള്ളി: വിവാഹ ആഡംബരത്തിനും ധൂര്‍ത്തിനുമെതിരായി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച താലിയില്ലാ കല്യാണം ശ്രദ്ധേയമായി. കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്‌കൂള്‍ അങ്കണത്തില്‍ ശനിയാഴ്ചനടന്ന ചടങ്ങില്‍ ഗ്രന്ഥശാല പ്രവര്‍ത്തകനും പൊലീസ് ഉദ്യോഗസ്ഥനുമായ റൈജിനും മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരിയായ അഖിലയും തമ്മിലുള്ള വിവാഹമാണ് ഇത്തരത്തില്‍ നടന്നത്. പങ്കെടുത്തവർ ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ടായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. അസിസ്റ്റന്‍റ്​ രജിസ്ട്രാര്‍ കെ.ബി. ഗിരീഷിന്‍റെ സാന്നിധ്യത്തില്‍ രജിസ്റ്ററില്‍ വധൂവരന്മാര്‍ ഒപ്പു​െവച്ച ശേഷമാണ് ഭരണഘടനയുടെ ആമുഖം വായിച്ചത്. വിവാഹ ആഘോഷങ്ങളുടെ മറവില്‍ നടക്കുന്ന ആഭാസങ്ങൾക്കെതിരെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. എം.എല്‍.എമാരായ ഡോ. സുജിത്ത് വിജയന്‍പിള്ള, സി.ആര്‍. മഹേഷ്, നഗരസഭ ചെയര്‍മാന്‍ കോട്ടയില്‍ രാജു, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ദീപ്തി രവീന്ദ്രന്‍, തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ബിന്ദു രാമചന്ദ്രന്‍, ഡോ. വള്ളിക്കാവ് മോഹന്‍ദാസ്, സന്തോഷ് മാനവം, ​െപാലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി.ആര്‍. ബിജു, പൊലീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ്​ ഷിനോദാസ്, കെ.ജി ശിവപ്രസാദ്, വി.പി. ജയപ്രകാശ് മേനോന്‍, ടി.അനില്‍കുമാര്‍, സുരേഷ് വെട്ടുകാട് തുടങ്ങിയവര്‍ സംസാരിച്ചു. കാപ്​ഷൻ: താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച 'താലിയില്ലാ കല്യാണം' ചടങ്ങിൽ ഭരണഘടനയുടെ ആമുഖം വായിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.