യു​​ക്രെയ്ൻ സംഘര്‍ഷം: ആശങ്കയില്‍ മാതാപിതാക്കള്‍

....kc+kw+ke....(ചിത്രം) ഓച്ചിറ: യുക്രെയ്ന്‍ സംഘര്‍ഷത്തെക്കുറിച്ച ചര്‍ച്ചകള്‍ മുറുകുമ്പോള്‍ ഖര്‍കീവിലെ ബങ്കറില്‍ കഴിയുന്ന മക്കളുടെ സുരക്ഷയില്‍ ആശങ്കയുമായി മാതാപിതാക്കള്‍. ഓച്ചിറയിലെ രണ്ട് കുടുംബങ്ങളാണ് ഖര്‍കീവിലെ ബങ്കറില്‍ കഴിയുന്ന തങ്ങളുടെ മൂന്ന് മക്കളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയിലായിരിക്കുന്നത്. പായിക്കുഴി മുളവന വീട്ടില്‍ പ്രസാദ്-സിന്ധു ദമ്പതികളുടെ മകള്‍ ഗൗരി ജെ. പ്രസാദ്, ഓച്ചിറ മേമന നടേപടീറ്റതില്‍ ബിനു-ജിജി ദമ്പതികളുടെ മക്കളായ മുഹമ്മദ് അസ്സര്‍, മുഹമ്മദ് ആസിഫ് എന്നിവരാണ് ബെക്കട്ടോവാമെട്രോ സ്റ്റേഷനിലെ ബങ്കറില്‍ കഴിയുന്നത്. ഖര്‍കീവിലെ നാഷനല്‍ യൂനിവേഴ്‌സിസിറ്റിയിലെ എം.ബി.ബി.എസ് രണ്ടാം വര്‍ഷ വിദ്യാർഥികളാണ് മൂന്നുപേരും. ഇവരോടൊപ്പം ​കോഴിക്കോട്, കണ്ണൂര്‍, എറണാകുളം സ്വദേശികളായ നാലുപേരും ബങ്കറിലുണ്ട്. ഇവരുടെ പക്കലുള്ള ആഹാര സാധനങ്ങള്‍ കഴിഞ്ഞ ദിവസത്തോടെ തീര്‍ന്നു. വെള്ളത്തിന്‍റെ കാര്യത്തിലാണ് ഏറെ ബുദ്ധിമുട്ടുന്നതെന്നും ചൂടുവെള്ളത്തിനായി ഹോസ്റ്റലിലേക്ക് ഇടക്ക് പോകുമെങ്കിലും സൈറൺ മുഴങ്ങുമ്പോള്‍ ബങ്കറിലേക്ക് തിരികെയെത്തേണ്ട അവസ്ഥയിലാണെന്ന് ഇവര്‍ പറഞ്ഞതായി രക്ഷിതാക്കള്‍ പറഞ്ഞു. പുറത്ത് ഷെല്ലിങിന്‍റെ ശബ്ദം ഇടക്ക് കേള്‍ക്കുന്നുണ്ട്. ഇത്രയും ദുരിത അവസ്ഥയായിട്ടും ഇന്ത്യന്‍ എംബസി അധികൃതര്‍ ഇതുവരെ ബന്ധപ്പെട്ടിട്ടി​െല്ലന്ന് വിദ്യാർഥികള്‍ പറയുന്നു.യുക്രെയ്നില്‍ ആകെ സഹായം കിട്ടുന്നതും നിർദേശം നല്‍കുന്നതും എറണാകുളം സ്വദേശി ഡോ. വഹാബ് ആണ്. കുടുബസമേതം അദ്ദേഹം മറ്റൊരു ബങ്കറിലാണ്. അവസാന വിദ്യാർഥിയെയും കയറ്റി വിട്ടിട്ടെ യു​െക്രയ്നില്‍നിന്ന് മടങ്ങൂ എന്നാണ് അദ്ദേഹം രക്ഷാകര്‍ത്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന ഉറപ്പ്. തങ്ങളുടെ മക്കളുള്‍പ്പെടെ എല്ലാവരും നാട്ടില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഓച്ചിറയിലെ കുടുംബങ്ങൾ കാത്തിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.