(ചിത്രം)....must.... ചവറ: കോയിവിള പുത്തൻസങ്കേതം കെ.സി. പിള്ള സ്മാരക ഉദയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുസ്തകചർച്ചയുടെ ഉദ്ഘാടനവും ഗ്രന്ഥകാരനെ ആദരിക്കലും ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്‍റ് എസ്. അശോകൻ അധ്യക്ഷതവഹിച്ചു. എഴുത്തുകാരനും ആലപ്പുഴ ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്‍റുമായ അലിയാർ മാക്കിയിൽ രചിച്ച 'നിറയെ പൂക്കളുള്ള പില്ലോകവർ' എന്ന പുസ്തകം കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ പരിചയപ്പെടുത്തി. തേവലക്കര പഞ്ചായത്തിലെ ലൈബ്രറികൾക്കുള്ള പുസ്തകവിതരണം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് അഡ്വ. പി.ബി. ശിവൻ നിർവഹിച്ചു. ജില്ല പഞ്ചായത്തംഗം എസ്. സോമൻ, നാടകകൃത്ത് അഡ്വ. മണിലാൽ, ഐ. ഷിഹാബ്, കെ.എസ്. ബിജുകുമാർ, പി. ശിവൻ എന്നിവർ സംസാരിച്ചു. ബിഷപ് ജെറോം അനുസ്മരണ സമ്മേളനം ഇന്ന് (ചിത്രം) ചവറ: ദൈവദാസന്‍ ബിഷപ് ജെറോമിന്‍റെ 30-ാമത് അനുസ്മരണ സമ്മേളനം ജന്മനാടായ തേവലക്കര കോയിവിളയില്‍ ഞായറാഴ്ച നടക്കും. 6.45ന് രൂപത മുന്‍ മെത്രാന്‍ സ്റ്റാന്‍ലി റോമന്‍റെ മുഖ്യകാര്‍മികത്വത്തില്‍ അനുസ്മരണ ബലിയും ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും. 8.30ന് കോയിവിളയില്‍നിന്നും തങ്കശ്ശേരി കത്തീഡ്രലില്‍ ദേവാലയത്തിലേക്ക് വാഹന വിളംബരയാത്രയും നടക്കും. നാലിനു നടക്കുന്ന അനുസ്മരണ സമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. രണ്ടാമത് ഗുഡ് സമരിറ്റീന്‍ പുരസ്‌കാരം കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മലിന് നല്‍കും. കോയിവിള സെന്‍റ് ആന്‍റണീസ് ദേവാലയത്തിൽ നടന്ന വിദ്യാഭ്യാസ സെമിനാര്‍ ഡോ. സുജിത് വിജയന്‍പിള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജോസ് വിമല്‍രാജ്, ഫാദര്‍മാരായ വിന്‍സെന്‍റ്, ബിനു, ജോളി എബ്രഹാം എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.