വയോജന ഗ്രാമസഭ

ശാസ്താംകോട്ട: ആശ്രയമില്ലാത്ത വയോജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കി ചികിത്സ സൗകര്യവും ചെറുകിട തൊഴിൽ സംരംഭങ്ങളും ആരംഭിക്കാൻ പടിഞ്ഞാറേ കല്ലട പഞ്ചായത്ത് യോഗം തീരുമാനിച്ചു.ആയുർവേദ ആശുപത്രി കോമ്പൗണ്ടിൽ ആരംഭിച്ച വയോജന വിശ്രമ കേന്ദ്രം വിപുലമാക്കാനും തീരുമാനിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യഷൻ ഉഷാലയം ശിവരാജൻ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.സുധീർ അധ്യക്ഷതവഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. ഷിമ്നിരാജ് വയോജനങ്ങൾക്ക് മരുന്നുകൾ വിതരണം ചെയ്തു. പഞ്ചായത്ത് അസി. സെക്രട്ടറി വി. രാധാകൃഷ്ണൻ, ഡോ. അപർണ, എയ്ഞ്ചൽ ശാലിനി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.