വയോധികനെ ആക്രമിച്ച കേസിൽ 'മിന്നൽ' ഗിരീഷിന് മൂന്നര വർഷം തടവ്

(ചിത്രം) കൊല്ലം: ശക്തികുളങ്ങര സൂനാമി ഫ്ലാറ്റിനുമുന്നിലെ ജങ്​ഷനിൽ വെച്ച്​ വയോധികനെ ആക്രമിച്ച്​ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതിയായ മിന്നൽ ഗിരീഷ് എന്ന ഗിരീഷിന്​ മൂന്നര വർഷം തടവും 15,000 രൂപ പിഴയും ശിക്ഷ. കൊല്ലം അഡീഷനൽ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി ടി.ബി. ഫസീല ആണ്​ ശിക്ഷ വിധിച്ചത്​. 2021 ജനുവരി 14ന്​ നടന്ന മകര പൊങ്കാല അലങ്കോലമാക്കാൻ ശ്രമിച്ചത്​ തടയാൻ നോക്കിയതിനാണ്​ സുരേന്ദ്രൻ എന്ന വയോധികനെ ഇയാൾ ആക്രമിച്ചത്​. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്​ ഗിരീഷ്​. ശക്തികുളങ്ങര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി. അനീഷ് അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി. മുണ്ടയ്ക്കൽ, അഡ്വ. എസ്​. ശാലിനി എന്നിവരും പ്രോസിക്യൂഷൻ സഹായിയായി സി.പി.ഒ വൈ. അജിത് ദാസും ഹാജരായി. ...kc+kw+ke.... നിയമബോധന-ജീവിതനൈപുണ്യ പരിശീലനത്തിന് തുടക്കം കൊല്ലം: സാമൂഹ്യനീതി വകുപ്പ് പ്രബേഷന്‍ ഓഫിസുകള്‍ വഴി നടപ്പാക്കുന്ന നേര്‍വഴി പദ്ധതിയുടെ ഭാഗമായി ജില്ല പ്രബേഷന്‍ ഓഫിസിന്‍റെ ആഭിമുഖ്യത്തില്‍ നിയമബോധന-ജീവിതനൈപുണ്യ പരിശീലനത്തിന് തുടക്കം. ട്രെയിനിങ് ആന്‍ഡ് എജുക്കേഷനല്‍ റിസര്‍ച് തിരുവനന്തപുരത്തിന്‍റെ സഹകരണത്തോടെ ജില്ല ജയില്‍, കൊട്ടാരക്കര സ്‌പെഷല്‍ സബ്ജയില്‍ എന്നിവിടങ്ങളിലെ തടവുകാര്‍ക്കുള്ള പരിപാടി കൊട്ടാരക്കര സ്‌പെഷല്‍ സബ് ജയിലില്‍ ജില്ല പ്രബേഷന്‍ ഓഫിസര്‍ സിജു ബെന്‍ ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് ഏഴുവരെ തുടരുന്ന പരിശീലനത്തില്‍ വിവിധ ജീവിത നൈപുണ്യ വിഷയങ്ങളില്‍ പരിശീലനവും അവശ്യനിയമങ്ങളില്‍ ബോധവത്​ക രണവും നടക്കും. സൂപ്രണ്ട് ടി.എ. ഇമാം റാസി, പ്രബേഷന്‍ അസിസ്റ്റന്‍റ്​ സ്മിജിന്‍ ദത്ത്, നെയ്റ്റര്‍ ഡയറക്ടര്‍ സുജിത്ത് എഡ്വിന്‍, ട്രെയിനര്‍ ബിജു മാവേലിക്കര തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.