ശാസ്താംകോട്ട: പൊലീസ് നിഷ്പക്ഷവും നീതിപൂർവവും പ്രവർത്തിക്കണമെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ദേവസ്വം ബോർഡ് കോളജിലെ വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട് അക്രമിക്കപ്പെട്ട കോൺഗ്രസ്-കെ.എസ്.യു നേതാക്കളുടെ വീട് സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. കെ.എസ്.യു ജയിച്ചതാണ് ഇപ്പോഴത്തെ അക്രമങ്ങൾക്ക് കാരണം. നാടുഭരിക്കുന്ന പാർട്ടി എന്ന നിലയിൽ ഇടതുപക്ഷം സംയമനവും ബാധ്യതയും പുലർത്തണമെന്നും അതിനോട് സഹകരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എം.എൽ.എമാരായ ഷാഫി പറമ്പിൽ, പി.സി. വിഷ്ണുനാഥ്, സി.ആർ. മഹേഷ്, ഡി.സി.സി പ്രസിഡൻറ് പി.രാജേന്ദ്രപ്രസാദ്, കെ.എസ്. ശബരീനാഥ്, കെ.എം. അഭിജിത്ത്, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരും രമേശ് ചെന്നിത്തലയോടൊപ്പം ഉണ്ടായിരുന്നു. ഫോട്ടോ: രമേശ് ചെന്നിത്തല ആക്രമണം നടന്ന വീടുകൾ സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.