ശൂരനാട് വടക്ക് പഞ്ചായത്തിന് മഹാത്മ പുരസ്കാരം

ശാസ്താംകോട്ട : . മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തനമികവിനാണ് അവാർഡ് ലഭിച്ചത്. 2020 -21 സാമ്പത്തികവർഷത്തിൽ ആകെ ചെലവാക്കിയത് 10.2 കോടി രൂപയാണ്. ഇതിൽ 6.84 കോടി രൂപ തൊഴിൽ വേതനം ഇനത്തിലും 3.35 കോടി രൂപ സാധനസാമഗ്രികൾ ഉപയോഗിച്ചുള്ള നിർമാണ പ്രവൃത്തികൾക്കുമാണ് ചെലവായത്. 2,42,357 തൊഴിൽദിനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു. 1225 കുടുംബങ്ങൾക്ക് നൂറ് ദിവസം ജോലി നൽകി. 14 മത്സ്യക്കുളങ്ങൾ കുഴിക്കുന്നതിനും 49 ആട്ടിൻ കൂടുകൾ നിർമിച്ച് നൽകുന്നതിനും 86 കാലിത്തൊഴുത്തുകൾ നിർമിക്കുന്നതിനും 12 കോഴിക്കൂടുകൾ, അസോള ടാങ്കുകൾ, സോക്ക് പിറ്റുകൾ, കമ്പോസ്റ്റ് യൂനിറ്റുകൾ, ക്ഷീരകർഷകർക്ക് ആവശ്യമായ പുൽകൃഷി എന്നിവയും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്തു. സഞ്ചാരയോഗ്യമല്ലാത്ത റോഡുകൾ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി കോൺക്രീറ്റ് ചെയ്തു. തോടുകൾ കയർഭൂവസ്ത്രം ഉപയോഗിച്ച് വൃത്തിയാക്കുകയും കനാലുകളിൽ കാടുകൾ വെട്ടിത്തെളിച്ച് ജലസേചന സുഗമമാക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ എന്നിവ ഏറ്റെടുത്താണ് പഞ്ചായത്ത്​ നേട്ടം കൈവരിച്ചതെന്ന് പ്രസിഡന്‍റ്​ എസ്. ശ്രീകുമാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.