തോപ്പില്‍ രവി സ്മാരക സ്തൂപം തകര്‍ത്ത സംഭവം: ആറ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

അഞ്ചാലുംമൂട്: കുപ്പണയില്‍ സ്ഥാപിച്ചിരുന്ന തോപ്പില്‍ രവി സ്മാരക സ്തൂപം തകര്‍ത്ത സംഭവത്തില്‍ ആറ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. തൃക്കരുവ സ്വദേശി അജ്മല്‍, കുപ്പണസ്വദേശി വിഷ്ണു, കാര്‍ത്തിക്ക് നീരാവില്‍ സ്വദേശികളായ അജ്മല്‍, വിപിന്‍ എന്നിവരെയാണ് അഞ്ചാലുംമൂട് പൊലീസ് ശനിയാഴ്ച വൈകീട്ടോടെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ പക്കല്‍ നിന്നും മൂന്ന്‌ ബൈക്കുകളും കസ്​റ്റഡിയിലെടുത്തിട്ടുണ്ട്. നിരീക്ഷണ കാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച പുലര്‍ച്ച ഒന്നിനാണ് രണ്ട് ബൈക്കുകളിലെത്തിയ സംഘം കുപ്പണയില്‍ 30 വര്‍ഷം മുമ്പ്​ സ്ഥാപിച്ച സ്തൂപം തകര്‍ത്തത്. സമീപത്തെ കോണ്‍ഗ്രസ്​ പ്രവര്‍ത്തകന്‍റെ വീടിന്‍റെ ജനല്‍ചില്ലുകളും തകര്‍ത്തിരുന്നു. സ്മാരകം തകര്‍ക്കുന്ന ശബ്ദംകേട്ട് അയല്‍വാസികയെത്തിയപ്പോഴും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു. സ്തൂപം തകര്‍ത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രകടനം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പ്രതികളെ പിടികൂടാത്തതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തിനൊരുങ്ങുന്നതിനിടെയാണ് അറസ്റ്റ്​. അഞ്ചാലുംമൂട് സി.ഐ സി. ദേവരാജന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ അനീഷ്, ഷബ്‌ന, സിറാജുദ്ദീന്‍, എന്നിവരടങ്ങിയ സംഘമാണ് എസ്​.എഫ്.ഐ പ്രവര്‍ത്തകരെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.