കളപറിക്കൽ കാമ്പയിൻ

പെരിനാട്: കുഴിയം പാടശേഖരത്തിൽ നിയന്ത്രണാതീതമായി വളർന്നുകൊണ്ടിരുന്ന 'കവട' ഇനം കളയെ നശിപ്പിക്കുന്നതിന്​ തൊഴിലുറപ്പ് അംഗങ്ങളുടെ സഹായത്തോടെ മെഗാ കാമ്പയിൻ നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ് ദിവ്യ ജയകുമാർ ഉദ്ഘാടനം ചെയ്തു. കൃഷി സമ്പ്രദായ കേന്ദ്രത്തിലെ അസി. പ്രഫസർ ബി. രഞ്ജന്‍റെ സാങ്കേതിക സഹായത്തോടെയാണ് പരിപാടി നടത്തിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അനിൽ, വികസനസമിതി അധ്യക്ഷ സോമവല്ലി, പഞ്ചായത്തംഗങ്ങളായ സ്വപ്ന, ശ്രുതി, ജഗന്നാഥൻ, കൃഷി ഓഫിസർ ജി. അഞ്ജന, കൃഷി അസി. ജാൻസി, ഫീൽഡ് ഉദ്യോഗസ്ഥരായ അരുൺ, നീനു എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.