കിഴക്കേകല്ലട: അനധികൃതമായി കരമണ്ണ് കടത്തിയ ലോറികൾ കിഴക്കേകല്ലട പൊലീസ് പിടികൂടി. മൺറോതുരുത്ത് പഞ്ചായത്തിൽ പ്രത്യേക അനുമതി ഇല്ലാതെ കരമണ്ണ് നിക്ഷേപിക്കരുതെന്ന പ്രത്യേക ഉത്തരവ് നിലനിൽക്കേ വിരുദ്ധമായി കരമണ്ണ് കടത്തിയ നാല് വാഹനങ്ങളാണ് സ്പെഷൽ ഡ്രൈവിന്‍റെ ഭാഗമായി പൊലീസ് പിടിച്ചെടുത്തത്. തുടർനടപടികൾക്കായി റവന്യൂ ഡിവിഷനൽ ഓഫിസർക്ക് കൈമാറി. കിഴക്കേകല്ലട ഇൻസ്പെക്ടർ എസ്. സുധീഷ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ചിത്രം: മൺറോതുരുത്തിൽനിന്ന് കിഴക്കേകല്ലട പൊലീസ് പിടികൂടിയ ലോറികൾ - കുണ്ടറ -
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.