ദേശീയ ചിത്രരചന മത്സരം

കൊല്ലം: ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ ദേശീയ തലത്തിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ചിത്രരചന മത്സരത്തിന്‍റെ ഭാഗമായി ജില്ല ശിശുക്ഷേമ സമിതി ജില്ലതല മത്സരം സംഘടിപ്പിക്കുന്നു. ഈ മാസം 20 ന്​ രാവിലെ ഒമ്പതിന്​ കടപ്പാക്കട സ്പോർട്സ് ക്ലബിൽ നടക്കുന്ന ചിത്രരചന മത്സരം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്​ഘാടനം ചെയ്യും. മത്സരാർഥികൾ വയസ്സ്​ തെളിയിക്കുന്ന രേഖ ഹാജരാക്കണം. ഭിന്നശേഷിക്കാരായ കുട്ടികൾ ഭിന്നശേഷിതെളിയിക്കുന്ന സർട്ടിഫിക്കറ്റി‍ൻെറ പകർപ്പും ഹാജരാക്കണം. വിശദവിവരങ്ങൾക്ക് 9895345389,94475 71111 നമ്പറുകളിൽ ബന്ധപ്പെടാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.