കൊല്ലം: കാറിടിച്ച് വൈദ്യുതി തൂൺ ഒടിഞ്ഞതിനെ തുടർന്ന് മൂന്നു മണിക്കൂറോളം വൈദ്യുതി മുടങ്ങി. തിങ്കളാഴ്ച വൈകീട്ട് കോയിക്കൽ, മങ്ങാട്, ഉളിയക്കോവിൽ ആശ്രാമം ഭാഗങ്ങളിലാണ് വൈദ്യുതി മുടങ്ങിയത്. വൈകീട്ട് അഞ്ചോടെ പാൽക്കുളങ്ങര ഈഴവപ്പാലത്തിനു സമീപം 11 കെ.വി ലൈൻ ഉൾപ്പെടുന്ന തൂണാണ് കാർ ഇടിച്ചിട്ടത്. ഞാങ്കടവ് കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് നഗരത്തിൽ പൈപ്പിടൽ ജോലികൾ നടക്കുന്നതിനാൽ കടപ്പാക്കട വൈദ്യുതി സെക്ഷനിലെ രണ്ട് ഫീഡറുകൾ ഓഫാക്കി അയത്തിലിൽ നിന്നാണ് വൈദ്യുതി എത്തിക്കുന്നത്. തൂൺ തകർന്നതോടെ കടപ്പാക്കട സെക്ഷനിൽ വൈകീട്ട് അഞ്ച് മുതൽ 7.45 വരെ വൈദ്യുതി മുടങ്ങി. പോസ്റ്റ് ഒഴിവാക്കി ലൈൻ വലിച്ചാണ് ഒടുവിൽ വൈദ്യുതി പുനഃസ്ഥാപിച്ചത്. സന്ധ്യയായതിനാൽ ലോഡ് കൂടുതലായതോടെ കാവനാട് സെക്ഷനിൽ നിന്ന് കൂടി വൈദ്യുതി എത്തിക്കേണ്ടിവന്നു. തൂൺ മാറ്റുന്നത് ഉൾപ്പടെയുള്ള പ്രവൃത്തികൾ ചൊവ്വാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.