കൊല്ലം: കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്‍റെ ഭാഗമായി നിലവിലെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട ദേശീയ കമ്മിറ്റിയുടെ തീരുമാനം അഭിനന്ദനാർഹമാണെന്ന് ഐ.എൻ.എൽ ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. ഉടൻതന്നെ മെംബർഷിപ് വിതരണം പൂർത്തിയാക്കി ദേശീയ കമ്മിറ്റി തീരുമാനമനുസരിച്ച് പുതിയ ജില്ല കമ്മിറ്റി രൂപവത്കരിക്കുമെന്ന് പ്രസിഡന്‍റ് എ.എം. ഷെരീഫും ജനറൽ സെക്രട്ടറി സൈനുദ്ദീൻ ആദിനാടും അറിയിച്ചു. ജില്ലയിലെ മുഴുവൻ മണ്ഡലം കമ്മിറ്റികളും ദേശീയ കമ്മിറ്റിക്കൊപ്പമാണെന്നും ദേശീയ കമ്മിറ്റി തീരുമാനങ്ങൾ സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ പറഞ്ഞു. ആർ.വൈ.എഫ് ജില്ല സമ്മേളനം കൊല്ലം: ആർ.വൈ.എഫ് ജില്ല സമ്മേളനം മാർച്ച് രണ്ടുമുതൽ നാലുവരെ കണ്ണനല്ലൂർ ഷാൻ ഓഡിറ്റോറിയത്തിൽ നടക്കും. പൊതുസമ്മേളനം ആർ.എസ്.പി കേന്ദ്ര കമ്മിറ്റി അംഗം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗവും മുൻ മന്ത്രിയുമായ ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം യോഗത്തിൽ ചെയർമാൻ ജി. വേണുഗോപാൽ അധ്യക്ഷതവഹിച്ചു. കൺവീനർ സുഭാഷ് എസ്. കല്ലട, ടി.സി. വിജയൻ, എം.എസ്. ഗോപകുമാർ, ഫിറോസ് ഷാ സമദ്, എസ്. ലാലു, സി.എം ഷെരീഫ്, പുലത്തറ നൗഷാദ്, അബ്ദുൽ സത്താർ തുടങ്ങിയവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.