attn desk അഞ്ചൽ: ഏരൂരിൽ കഴിഞ്ഞ ദിവസം പിടിയിലായ ഹൈടെക് ചീട്ടുകളി സംഘത്തിൽപെട്ടത് ഗ്രാമപഞ്ചായത്തംഗവും വിവിധ പാർട്ടികളുടെ പ്രാദേശിക നേതാക്കളും. ചിലർ പൊലീസിന് നൽകിയത് വ്യാജപേരും വിലാസവും. തങ്ങളെപ്പറ്റി നാട്ടിൽ അറിയപ്പെടാതിരിക്കാനാണ് ഇത്തരത്തിൽ വ്യാജപേരും വിലാസവും നൽകിയതെന്നാണ് വിവരം. തുടർന്ന് പൊലീസ് നടത്തിയ വിശദ അന്വേഷണത്തിലാണ് ഇവരുടെ യഥാർഥ പേരും വിലാസവും ലഭിച്ചത്. പിടിയിലായവരിൽ ചിലർ കോൺഗ്രസ്, മുസ്ലിം ലീഗ്, സി.പി.എം പാർട്ടികളുമായി ബന്ധമുള്ളവരും ഔദ്യോഗിക സ്ഥാനമാനങ്ങൾ വഹിക്കുന്നവരുമാണ്. ഇളമാട്, ചടയമംഗലം, ഇടമുളയ്ക്കൽ, കുളത്തൂപ്പുഴ, അഞ്ചൽ പഞ്ചായത്തുകളിലുള്ളവരാണിവർ. ഒരാൾ ഇളമാട് ഗ്രാമപഞ്ചായത്തിലെ മുസ്ലിം ലീഗിനെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധിയാണ്. ഒരാൾ കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റും മറ്റൊരാൾ സി.പി.എമ്മിന്റെ സജീവ പ്രവർത്തകനുമാണ്. സംഭവം പുറത്തായതോടെ ഇവർക്കെതിരേ പ്രദേശത്തും അതാത് പാർട്ടികളിലും ശക്തമായ പ്രതിഷേധം അരങ്ങേറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.