ശാസ്താംകോട്ട: ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയാണ് കർണാടക സർക്കാർ മുസ്ലിം വിദ്യാർഥിനികളുടെ ഹിജാബ് വിലക്കുന്നതിലൂടെ സ്വീകരിക്കുന്നതെന്ന് പി.ഡി.പി കുന്നത്തൂർ മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. ഹിജാബ് വിഷയത്തിൽ കേരള ഗവർണർ നടത്തിയ അഭിപ്രായ പ്രകടനം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും എല്ലാ മതചിഹ്നങ്ങളെയും ഒന്നായി കാണാൻ ഗവർണർ ശ്രമിക്കണമെന്നും പി.ഡി.പി ആവശ്യപ്പെട്ടു. ഹിജാബ് വിലക്കിലൂടെ മുസ്ലിം വിദ്യാർഥിനികളെ കാമ്പസുകളിൽനിന്ന് മാറ്റി നിർത്താനാണ് അധികാരികൾ ശ്രമിക്കുന്നതെങ്കിൽ ശക്തമായ പ്രതിഷേധവും ഹിജാബ് കാമ്പയിനും സംഘടിപ്പിക്കുമെന്നും പി.ഡി.പി കുന്നത്തൂർ മണ്ഡലം പ്രസിഡൻറ് അഷ്റഫ് ഐ.സി.എസ്, സെക്രട്ടറി പി.എ. അൻസർ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.