മൂന്നാംലോക രാജ്യങ്ങൾക്കും കേരളം മാതൃക -മന്ത്രി

ചിത്രം ​കൊല്ലം: ആരോഗ്യം, പൊതുവിദ്യാഭ്യാസം, ലിംഗസമത്വം, ദാരിദ്ര്യ നിർമാർജനം, മികച്ച ജീവിത നിലവാരം എന്നിവയിൽ കേരളത്തിന്റെ മികവ് മൂന്നാം ലോകരാജ്യങ്ങൾക്കും മാതൃകയാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് തയാറാക്കിയ മാലിന്യ സംസ്കരണ മ്യൂസിയമായ സഞ്ജീവനി പാർക്ക് നാടിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ എം. ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. മന്ത്രി കെ.എൻ. ബാലഗോപാൽ ഫെലോഷിപ് കലാകാരൻമാരെയും ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ സാം കെ. ഡാനിയേൽ ഹരിതകർമസേന അംഗങ്ങളെയും ആദരിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. വി. സുമാലാൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എം. ലീലാമ്മ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. അജയ്​രാജ്, നെടുവത്തൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ ആർ. സത്യഭാമ, കരിപ്ര പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. പി.എസ്. പ്രശോഭ, പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ്​ ജെസി റോയി, വെളിയം പഞ്ചായത്ത് പ്രസിഡന്റ് ആർ. ബിനോജ്, എഴുകോൺ പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. രതീഷ് കിളിത്തട്ടിൽ, ജില്ല പഞ്ചായത്തംഗങ്ങളായ ജയശ്രീ വാസുദേവൻപിള്ള, അഡ്വ. എസ്. ഷൈൻകുമാർ, കൊട്ടാരക്കര ബ്ലോക്ക്​ അംഗങ്ങൾ, ഹരിത കർമ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി ജീവനക്കാർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.