കരുനാഗപ്പള്ളി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് പോക്‌സോ പ്രകാരം അറസ്റ്റിലായി. തഴവ തെക്കുംമുറി പടിഞ്ഞാറ് ആവണി വീട്ടില്‍ അരവിന്ദ് (21) ആണ് പൊലീസ് പിടിയിലായത്. ഇയാള്‍ പ്ലസ് വണ്‍ വിദ്യാർഥിനിയുമായി അടുപ്പത്തിലായിരുന്നു. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാവ് കരുനാഗപ്പള്ളി പൊലീസ് സ്‌റ്റേഷനില്‍ പരാതിനല്‍കിയതിനെതുടര്‍ന്ന് പോക്‌സോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ ജി. ഗോപകുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ ജയശങ്കര്‍, രാധകൃഷ്ണപിള്ള, എ.എസ്.ഐ ശ്രീകുമാര്‍, എസ്.സി.പി.ഒ രാജീവ്, സീമ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു. ചിറ്റൂര്‍, പന്മന: ഭൂമി ഏറ്റെടുക്കാത്തതിൽ പ്രതിഷേധം കൊല്ലം: ചവറ കെ.എം.എം.എല്ലിന്‍റെ പ്രവര്‍ത്തനംമൂലം മലിനീകരിക്കപ്പെട്ട ചിറ്റൂര്‍, പന്മന മേഖലയിലെ 180 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാത്ത സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഇനിയും വൈകിപ്പിച്ചാല്‍ പ്രത്യക്ഷ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.