ഓയൂർ: അധികൃത അനാസ്ഥയുടെ ഉദാഹരണമായി ഇളമാട് പഞ്ചായത്ത് ഓഫിസിന് സമീപത്തെ ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടൽ. ഇവിടെ പൈപ്പ് പൊട്ടി ജലം പാഴാകുന്നതും ഇത് കാരണം റോഡ് തകരുന്നതും സ്ഥിരമായിട്ടും പരിഹാരം കാണാൻ അധികൃതർ ചെറുവിരൽ അനക്കുന്ന മട്ടില്ല. പൈപ്പ് പൊട്ടലിനെ തുടർന്ന് റോഡ് തകർച്ച കൂടുമ്പോൾ പമ്പിങ് നിർത്തിവെക്കുന്നതാണ് വാട്ടർ അതോറിറ്റി അധികൃതർ സ്വീകരിക്കുന്ന 'ഏക പോംവഴി'. പൊട്ടിയ പൈപ്പ് അറ്റകുറ്റപ്പണി നടത്തുക എന്ന പ്രാഥമിക പ്രവർത്തനത്തിന് പോലും ഇതുവരെ മെനക്കെട്ടിട്ടില്ല. വെള്ളം കിട്ടാതാകുമ്പോൾ നാട്ടുകാർ പരാതിയുമായി വരുന്നതോടെ വീണ്ടും പമ്പിങ് പുനരാരംഭിക്കുകയും പൊട്ടിയ പൈപ്പിലൂടെ വീണ്ടും വെള്ളം പാഴാകുന്നതുമാണ് സ്ഥിരം നടപടി. മാസങ്ങളായി ഇത് തുടരുകയാണ്. ഇപ്പോൾ ഈ ഭാഗത്തെ റോഡ് കുഴിഞ്ഞ് വെള്ളം ഉയർന്നുപൊങ്ങുന്ന നിലയിലാണ്. ആയൂർ-ഓയൂർ റോഡ് കടന്നുപോകുന്ന പ്രധാന റോഡാണിത്. വെള്ളം നിറഞ്ഞ കുഴിയിൽ വാഹനങ്ങൾ വീഴാതിരിക്കാൻ നാട്ടുകാർ കമ്പ് കുത്തിവെച്ച് മുകളിൽ ചുവന്ന തുണിയിട്ടിരിക്കുകയാണ്. പടം : ഇളമാട് പഞ്ചായത്ത് ഓഫിസിന് സമീപം ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.