ആശുപത്രി വളപ്പിൽ തീപിടിത്തം

പരവൂര്‍: നെടുങ്ങോലം താലൂക്ക് ആശുപത്രിക്കു പിന്നിലെ പറമ്പിൽ കാടിന്​ തീപിടിച്ചു. വൈകീട്ട്​ മൂന്നരയോടെയായിരുന്നു സംഭവം. ആശുപത്രിക്കുപിന്നിലെ നാല് ഏക്കറോളമുള്ള ഭാഗത്ത് നിമിഷ നേരം കൊണ്ട് തീപടരുകയായിരുന്നു. കാട് വെട്ടിത്തെളിക്കണമെന്നാവശ്യപ്പെട്ട് പരവൂര്‍ അഗ്​നിരക്ഷാ സേന ഒരു മാസം മുമ്പ്​ ആശുപത്രി അധികൃതര്‍ക്ക് കത്ത് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. കാടിനുള്ളില്‍ കിടന്ന പാഴ്‌വസ്തുക്കള്‍ക്കും തീപിടിച്ചു. സ്റ്റേഷന്‍ ഓഫിസര്‍ ഡി. ഉല്ലാസിന്‍റെ നേതൃത്വത്തില്‍ പരവൂര്‍ അഗ്​നിരക്ഷാ നിലയത്തില്‍ നിന്ന്​ രണ്ട് യൂനിറ്റുകളെത്തിയാണ് തീകെടുത്തിയത്. സീനിയർ ഓഫിസർ ബി. ശ്രീകുമാർ, ഇ. ഡൊമിനിക്, ഫയർ ഓഫിസർമാരായ എസ്. സുജിത്ത്, സി. ഷാജി, എസ്.എം. ആദർശ്, ടി.എസ്. ശ്യാം കുമാർ, എം.കെ. അനു, ഹോംഗാർഡുമാരായ കെ. തങ്കച്ചൻ, എൽ. ഷാജി എന്നിവർ ചേര്‍ന്നാണ് തീകെടുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.