കൊല്ലം-തേനി ദേശീയപാത: കല്ലിടീൽ നിർത്തിവെക്കണം

കുണ്ടറ: കൊല്ലം-തേനി ദേശീയപാത എൻ.എച്ച്​ 183ന്റെ ബൈപാസ് പെരിനാട് റെയിൽവേ ഓവർ ബ്രിഡ്ജ് മുതൽ മുതൽ ഭരണിക്കാവ് വരെ നിർമിക്കാനുള്ള അലൈൻമെന്റും കല്ലിടിലും തുടർനടപടികൾ ഉടൻ നിർത്തി വെക്കണമെന്ന് ജനകീയ പ്രതിരോധസമിതി ആവശ്യപ്പെട്ടു. ഓണമ്പലം മുതൽ കിഴക്കേകല്ലട പൊലീസ് സ്റ്റേഷൻ വരെയും, മൂന്നുമുക്കുമുതൽ ഭരണിക്കാവ് വരെയുമുള്ള പ്രദേശങ്ങൾ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളാണ്. ഈ ഭാഗത്തുകൂടി ബൈപാസ് കടന്നുപോകുമ്പോൾ വലിയ നാശനഷ്ടങ്ങളുണ്ടാകും. ജനറൽ കൺവീനർ ആർതർ ലോറൻസ് അധ്യക്ഷതവഹിച്ചു. എൻ. ഷിബു, രാജു ലോറൻസ്, രാജു വെല്ലിംഗ്ടൻ, കപിൽദാസ്, ജോസ്​പ്രകാശ്, രാജൻ എൻ, കിഴക്കേകല്ലട പഞ്ചായത്ത് അംഗങ്ങളായ രാജുലോറൻസ്, പി.സി. പ്രദീപ്കുമാർ രാഹുൽ, ജോൺ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.