കുണ്ടറ: കെ-റെയിലിന് വേണ്ടി ഏജൻറുന്മാർ നടത്തുന്ന സാമൂഹികാഘാത പഠനം തട്ടിപ്പാണെന്ന് കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവ്. കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ല പ്രവർത്തകയോഗം കുണ്ടറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും കല്ലിടൽ നടത്തരുതെന്ന് ഹൈകോടതി പറഞ്ഞിട്ടും അതിനെ ലംഘിച്ച് കല്ലിടാൻ പല സ്ഥലങ്ങളിലും ശ്രമിക്കുകയാണ്. സമിതി രക്ഷാധികാരി ഫാ. ഗീവർഗീസ് തരകൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ഷൈല കെ. ജോൺ, വിജയകൃഷ്ണൻ, ജില്ല കൺവീനർ ബി. രാമചന്ദ്രൻ, എ കലാധരൻ, അഡ്വ. ശിവ പ്രസാദ്, ഷെറഫ് കുണ്ടറ, സൈമൺ തോമസ്, നവാസ്, ശശിധരൻ, നസീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.