സസ്​പെൻഡ് ചെയ്തു

കൊല്ലം: കെ.പി.സി.സി നിർദേശത്തിന് വിരുദ്ധമായി പിടവൂർ സർവിസ്​ സഹകരണ ബാങ്ക് പ്രസിഡൻറിനെതിരെ അവിശ്വാസം അവതരിപ്പിച്ച് പാസാക്കിയ ഡയറക്ടർ ബോർഡ് അംഗങ്ങളായ ലാലുമോൻ, തോമസ്​കുട്ടി, അനന്ദു, കമലഹാസൻ, ധർമരാജൻ, ഷീല രാധാകൃഷ്ണൻ, വിജയകുമാരി എന്നിവരെ കെ.പി.സി.സി പ്രസിഡൻറിന്‍റെ നിർദേശാനുസരണം അന്വേഷണ വിധേയമായി പാർട്ടിയിൽനിന്ന് സസ്​പെൻഡ് ചെയ്തതായി ഡി.സി.സി പ്രസിഡന്‍റ്​​ പി. രാജേന്ദ്രപ്രസാദ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.