മാലിന്യത്തിന്​ തീപിടിച്ചു, ഒഴിവായത്​ വലിയ അപകടം

കൊല്ലം: മൂതാക്കര ഫൈബർ ബോട്ട്​ യാർഡിനു​ സമീപം മാലിന്യത്തിന്​ തീപിടിച്ചത്​ പരിഭ്രാന്തി പരത്തി. ബുധനാഴ്ച വൈകീട്ടുണ്ടായ തീപിടിത്തം കൃത്യസമയത്ത്​ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചതിനാൽ ബോട്ടുകൾക്ക്​ തീപിടിക്കാതെ വലിയ അപകടം ഒഴിവായി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്​ എത്തിയ ചാമക്കടയിൽ നിന്നുള്ള അഗ്​നിശമനസേന സംഘം ഒരു മണിക്കൂറോളം പരിശ്രമിച്ചാണ്​ തീ കെടുത്തിയത്​. ചാമക്കട സ്​​റ്റേഷൻ ഓഫിസർ ബി. സുരേഷ്​ കുമാർ രക്ഷാപ്രവർത്തനത്തിന്​ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.