സ്ത്രീധന പീഡനം; പരാതിയിൽ നടപടി വൈകുന്നതായി ആരോപണം

കൊട്ടിയം: കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും പീഡിപ്പിക്കുന്നെന്ന പരാതിയിൽ ഭർത്താവുൾ​െപ്പടെ മൂന്നുപേരെ പ്രതിയാക്കി കൊട്ടിയം പൊലീസ് കേസെടുത്തെങ്കിലും തുടർ നടപടി വൈകുന്നതായി ആരോപണം. പറക്കുളം എം.ഇ.എസ് സ്കൂളിനുസമീപം ആലുംകടയിൽ വീട്ടിൽ നെയ്മയുടെ പരാതിയിലാണ് കൊട്ടിയം പൊലീസ് കേസെടുത്തത്. 2009 ലാണ് സുനിൽ ഷൗക്കത്ത് പരാതിക്കാരിയായ നെയ്​മയെ വിവാഹം കഴിച്ചത്. 50 പവൻ സ്വർണാഭരണവും അഞ്ചുലക്ഷം രൂപയും നൽകിയിരുന്നതായും പിന്നീട്, 15 ലക്ഷം നൽകിയതായും പരാതിയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.