നഗര സൗന്ദര്യവത്​കരണം മൂന്നാംഘട്ടം

കരുനാഗപ്പള്ളി: നഗരസഭ നടപ്പാക്കുന്ന നഗരസൗന്ദര്യവത്​കരണ പദ്ധതിയുടെ മൂന്നാംഘട്ടമായി പൊതുസ്ഥാപനങ്ങളിൽ പൂന്തോട്ടവും ഒരുക്കും. തേവർകാവ് ശ്രീ വിദ്യാധിരാജ കോളജ് എൻ.എസ്.എസ് യൂനിറ്റിൻെറ സഹകരണത്തോടെയാണ് പദ്ധതി. കരുനാഗപ്പള്ളി ജുഡീഷ്യൽ മജിസ്ട്രേറ്റ് രേഖ ലോറിയൻ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ കോട്ടയിൽ രാജു അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ഡോ.പി. മീന, പടിപ്പുര ലത്തീഫ്, കൗൺസിലർ റജി ഫോട്ടോ പാർക്ക്, തഹസിൽദാർ പി. ഷിബു, എംപ്ലോയ്മൻെറ് ഓഫിസർ ദീപു, ട്രഷറി ഓഫിസർ സൈമ, നഗരസഭ സെക്രട്ടറി എ. ഫൈസൽ, വിദ്യാധിരാജ കോളജ് പ്രിൻസിപ്പൽ എ.ആർ. തുളസീദാസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ശ്രീജ, പോച്ചയിൽ നാസർ എന്നിവർ പങ്കെടുത്തു. കാപ്​ഷൻ kl12 ചിത്രം: നഗരസഭയുടെ സൗന്ദര്യവത്​കരണ പദ്ധതിയുടെ മൂന്നാംഘട്ടം സിവിൽ സ്​റ്റേഷനിൽ മജിസ്ട്രേറ്റ് രേഖ ലോറിയൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.