ശാസ്താംകോട്ട: ശൂരനാട് പഞ്ചായത്തിലെ ഏഴാം വാർഡിൽനിന്ന് കോൺഗ്രസിലെ യു.ഡി.എഫ് സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ട അഞ്ജലി നാഥിൻെറ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫിലെ സി.പി.ഐ സ്ഥാനാർഥി സി.ബി. കൃഷ്ണചന്ദ്രൻ ശാസ്താംകോട്ട മുനിസിഫ് കോടതിയിൽ ഹരജി നൽകി. മൂന്ന് വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച പഞ്ചായത്ത് മെംബർക്ക് നിരവധി ഡബിൾ വോട്ടുകൾ ലഭിച്ചിരുന്നു. ഡബിൾ വോട്ടുകൾ വിജയിയായ സ്ഥാനാർഥിയുടെ അക്കൗണ്ടിൽനിന്ന് കുറവ് ചെയ്യണമെന്നാണ് ഹരജിക്കാരൻെറ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.