സഹപാഠികൾക്കായി നിർമിച്ച വീട് നാളെ കൈമാറും

(ചിത്രം) ഓച്ചിറ: വാഹനാപകടത്തെ തുടർന്ന് ജീവിതം വഴിമുട്ടിയ കുടുംബത്തിന് ക്ലാപ്പന ഷൺമുഖവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റി​ൻെറ നേതൃത്വത്തിൽ നിർമിച്ച വീ‍ടി​ൻെറ സമർപ്പണം ചൊവ്വാഴ്ച വൈകീട്ട് നാലിന് ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു താക്കോൽദാനം നടത്തും. ക്ലാപ്പന പഞ്ചായത്ത് പ്രസിഡൻറ്​ എസ്.എം. ഇക്ബാൽ അധ്യക്ഷത വഹിക്കും. സ്കൂളിൽ എട്ട്, പ്ലസ് ടു ക്ലാസുകളിലാണ്​ ഇൗ കുടുംബത്തിലെ കുട്ടികൾ പഠിക്കുന്നത്​. എട്ടു ലക്ഷം രൂപ ചെലവിലാണ് വീട് നിർമിച്ചതെന്ന് പ്രോഗ്രാം ഓഫിസർ പി.ആർ. ഷീബ, ക്ലസ്​റ്റർ കൺവീനർ കെ.ജി. പ്രകാശ്, പ്രിൻസിപ്പൽ എസ്. ഷീജ, സ്കൂൾ മാനേജർ ആർ. രണോജ് എന്നിവർ അറിയിച്ചു. പ്രണബ് മുഖർജി അനുസ്മരണം ഓച്ചിറ: ഓച്ചിറ മണ്ഡലം യൂത്ത് കോൺഗ്രസ്​ കമ്മിറ്റി മുൻ രാഷ്​ട്രപതി പ്രണബ്കുമാർ മുഖർജിയെ അനുസ്മരിച്ചു. കെ.പി.സി.സി ജന.സെക്രട്ടറി സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എച്ച്.എസ്. ജയ്ഹരി അധ്യക്ഷത വഹിച്ചു. ബി.എസ്‌. വിനോദ്, എൻ. കൃഷ്ണകുമാർ, ബി. സെവന്തികുമാരി, അമ്പാട്ട് അശോകൻ, കെ.വി. വിഷ്ണുദേവ്, ആർ.എസ്. കിരൺ, മുഹമ്മദ് റഫീഖ്, വിപിൻ രാജ്, തേജസ് പ്രകാശ് തുടങ്ങിയവർ സംസാരിച്ചു. സിവിൽ സർവിസിനെ തകർക്കരുത് -എസ്​.ജി.ഒ.യു (ചിത്രം) കൊല്ലം: വകുപ്പുകൾ ഏകോപിപ്പിച്ചും തസ്​തികകൾ വെട്ടിക്കുറച്ചും നിയമനനിരോധനം ഏർപ്പെടുത്തിയും സിവിൽ സർവിസിനെ അനാകർഷകമാക്കുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്ന നടപടികളിൽനിന്ന്​ സർക്കാർ പിൻവാങ്ങണമെന്ന് സ്​റ്റേറ്റ് ഗസറ്റഡ് എംപ്ലോയീസ്​ യൂനിയൻ (എസ്​.ജി.ഒ.യു) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ജീവനക്കാരെ ബാധിക്കുന്ന വിഷയങ്ങളിലുള്ള സർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്ന് ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത മുസ്​ലിം ലീഗ് ജില്ല അധ്യക്ഷൻ എം. അൻസറുദ്ദീൻ ആവശ്യപ്പെട്ടു. സംസ്​ഥാന പ്രസിഡൻറ് ഇസ്​മയിൽസേട്ട് അധ്യക്ഷത വഹിച്ചു. ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. സുൽഫിക്കർ സലാം, എസ്​.ജി.ഒ.യു സംസ്​ഥാന ജനറൽ സെക്രട്ടറി ഹമീം മുഹമ്മദ്, കെ.പി. ഫൈസൽ, സിദ്ദീഖ്, അസ്​ഹർ തുടങ്ങിയവർ സംസാരിച്ചു. ജില്ല ഭാരവാഹികൾ: ജെ. അജ്മൽ (പസി.), എം. സൈഫുദ്ദീൻ മുസലിയാർ (ജന. സെക്ര.), റഷീദ് കുന്നത്ത് (ട്രഷ.)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.