സ്​റ്റേഷനിൽ പൊലീസും സി.പി.ഐക്കാരും തമ്മിൽ ഉന്തും തള്ളും തെറിവിളിയും

പുനലൂർ: ഉത്രാടദിവസം രാവിലെ പുനലൂർ സ്​റ്റേഷനിൽ പൊലീസും പൊതുപ്രവർത്തകരും തമ്മിൽ ഉന്തും തള്ളും തെറിയഭിഷേകവും. കഴിഞ്ഞദിവസമുണ്ടായ വാഹനാപകടത്തിൽ പ്രതിയായ എ.ഐ.വൈ.എഫ് പ്രവർത്തകനെ ജാമ്യത്തിലിറക്കാൻ സി.പി.ഐ, എ.ഐ.വൈ.എഫ് നേതാക്കൾ എത്തിയതോടെയാണ് പ്രശ്നം ഉണ്ടായത്. സ്​റ്റേഷനിൽ എത്തിയ എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡൻറ്​ ശ്രീരാജ് അടക്കമുള്ളവരെ എസ്.ഐയും എ.എസ്.ഐയും അസഭ്യം പറഞ്ഞതായി പ്രവർത്തകർ ആരോപിച്ചു. സംഭവമറിഞ്ഞ് സി.പി.ഐ മണ്ഡലം സെക്രട്ടറി സി. അജയപ്രസാദ്, നേതാക്കളായ കെ. രാധാകൃഷ്ണൻ, ജെ. ഡേവിഡ്, ജ്യോതികുമാർ, വി.എസ്. പ്രവീൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പ്രവർത്തകർ സ്​റ്റേഷനിലെത്തി തള്ളിക്കയറാൻ ശ്രമിച്ചു. ഇത് പൊലീസ് തടഞ്ഞു. ഇരുകൂട്ടരും തമ്മിൽ ഏറെ നേരം ഉന്തും തള്ളും വീണ്ടും അസഭ്യവർഷവും അരങ്ങേറി. സ്​റ്റേഷൻ ഓഫിസർ ബിനു വർഗീസ് എത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി. പൊതുപ്രവർത്തകരെ ചീത്ത പറഞ്ഞ പൊലീസുകാരെ സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകുമെന്ന് ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞതെന്ന് നേതാക്കൾ പറഞ്ഞു. കോവിഡ് പ്രതിരോധം ലംഘിച്ച് സ്​റ്റേഷനിൽ പ്രശ്നം ഉണ്ടാക്കിയ കണ്ടാൽ അറിയാവുന്ന 15 എ.ഐ.വൈ.എഫ് പ്രവർത്തകർക്കെതിരെ കേസ് എടുത്തതായി സ്​റ്റേഷൻ ഓഫിസർ പറഞ്ഞു. ദേശീയപാതയിൽ ഡീസൽ ചോർച്ച; ഫയർഫോഴ്സ് അപകടം ഒഴിവാക്കി (ചിത്രം) പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയപാതയിൽ പ്ലാച്ചേരി തണ്ണിവളവ് മുതൽ ഇടമൺ വരെ ദേശീയപാതയിൽ ഡീസൽ ചോർച്ചമൂലം ബൈക്കുകൾ അപകടത്തിലായി. ഞായറാഴ്ച രാവിലെയാണ് നാലിടങ്ങളിലായി വാഹനത്തിൽനിന്ന്​ ഡീസൽ ചോർച്ചയുണ്ടായത്. ഇതുകാരണം പാതയിൽ ബൈക്കുകൾ തെന്നിവീണ് അപകടങ്ങൾ ഉണ്ടായി. സംഭവമറിഞ്ഞ് പുനലൂർ അഗ്നിരക്ഷാസേന നിലയത്തിൽ നിന്നും അസിസ്​റ്റൻറ്​ സ്​റ്റേഷൻ ഓഫിസർ എ. സാബുവി​ൻെറ നേതൃത്വത്തിലെത്തി ഈ സ്ഥലങ്ങളിൽ അപകടാവസ്ഥ പൂഴിമണ്ണിട്ടും വെള്ളം ചീറ്റിച്ചും ഒഴിവാക്കി. ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ നിർമിച്ച്​ യുവാവ് (ചിത്രം) ഓയൂർ: സ്ഥാപനങ്ങളിലേക്കുള്ള ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ നിർമിച്ച് യുവാവ്. നെടുമൺകാവ് വാറൂർവീട്ടിൽ മഹേഷ്‌കൃഷ്ണനാണ് മെഷീൻ നിർമിച്ചത്. കൈകൾ മെഷീന് മുന്നിൽ കാണിച്ചാൽ സാനിറ്റൈസർ വീഴും. ഒരുതവണ മൂന്ന് തുള്ളികൾ മാത്രമാണ് വീഴുക. നാട്ടകം ഗവ. പോളിടെക്നിക് കോളജിൽ നിന്ന് ഇലക്ട്രോണിക്സിൽ ഡിപ്ലോമ പൂർത്തിയാക്കിയ മഹേഷ്‌ വ്യവസായികാടിസ്ഥാനത്തിൽ സാനിറ്റൈസർ മെഷീൻ നിർമിക്കാനുള്ള തയാറെടുപ്പിലാണ്. ഒരു മെഷീന് 2000 രൂപയാണ് വില. പി. അയിഷാപോറ്റി എം.എൽ.എ മെഷീൻ വിൽപന ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.