തീരദേശ ഹൈവേ പ്രതിഷേധം ശക്തം

കരുനാഗപ്പള്ളി: തീരദേശഹൈവേയുടെ അലൈൻമെന്‍റ് പ്രസിദ്ധീകരിക്കാതെയും ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിശ്ചയിക്കപ്പെടാതെയും ഉദ്യോഗസ്ഥർ കൽപിക്കാൻ ശ്രമിച്ചാൽ ശക്തമായി പ്രതിരോധിക്കുമെന്ന് അരയവംശ പരിപാലന യോഗം ഭാരവാഹികൾ പറഞ്ഞു. പ്രദേശത്തെ പഞ്ചായത്തിനെയും പ്രാദേശിക കരയോഗങ്ങളെയും രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരെയും ഈ കാര്യം ബോധ്യപ്പെടുത്തി വേണം തീരദേശ ഹൈവേയുമായി മുന്നോട്ടുപോകേണ്ടതെന്നും അവർ ആവശ്യപ്പെട്ടു. പ്രസിഡൻറ് സുരേഷ് ഇളയശ്ശേരിൽ, സെക്രട്ടറി ആർ. രതീഷ് ആറ്റുപറമ്പിൽ, ട്രഷറർ കണ്ണൻ വൃന്ദാവനം, ജയകുമാർ ഗോപാലനുശേരിൽ, അരവിന്ദൻ, ശാകൻ, അജി നെല്ലുംകൂട്ടിൽ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.