കുണ്ടറ: ഇനി രാസവളങ്ങൾ പ്രയോഗിക്കില്ലെന്ന തീരുമാനത്തോടെ ജൈവവളവും ജൈവ കീടനാശിനികളും മാത്രം ഉപയോഗിച്ചുള്ള കൃഷിരീതിക്കായി പെരിനാട് പഞ്ചായത്തിൽ കർഷക കൂട്ടായ്മകൾ. 'അഗ്നി അസ്ത്രം' എന്ന പേരിലാണ് പ്രത്യേക ജൈവകീടനാശിനി നിർമിച്ചത്. വെളുത്തുള്ളിയും പുകയിലയും കാന്താരിമുളകും വേപ്പിലയും ഗോമൂത്രവും ചേർന്ന മിശ്രിതമാണ് അഗ്നി അസ്ത്രം. റിട്ട. അധ്യാപകൻ യേശുദാസ്, പ്രസന്നകുമാർ, രാജീവ്, ശോഭനൻ, ബിനമോൾ, ചന്ദ്രൻപിള്ള, മോളി, സന്ധ്യ എന്നിവർ ഉൾപ്പെടുന്ന കർഷക കൂട്ടായ്മയാണ് ജൈവവളങ്ങളും ജൈവകീടനാശിനികളും നിർമിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്‍റിനെ ഉപരോധിച്ചു കുണ്ടറ: തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തിൽ ബി.ജെ.പി അംഗങ്ങൾ പഞ്ചായത്ത് പ്രസിഡന്‍റിനെ ഉപരോധിച്ചു. അനിൽ മുണ്ടക്കൽ, സ്വാതി ശങ്കർ, ബിനുകുമാർ, ശ്രീജിത്ത്, അജിതകുമാരി, നിഷ, രാജേഷ് കുളങ്ങരക്കൽ, ജനറൽ സെക്രട്ടറി അജികുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.