അഞ്ചൽ: ആയൂർ, നടുക്കുന്നുംപുറം എന്നീ പ്രദേശങ്ങളിൽ മുള്ളൻപന്നി ശല്യം വർധിച്ചതായി നാട്ടുകാർ. വാഴ, ചീനി, ചേന, ചേമ്പ്, റബർ, തെങ്ങ് മുതലായ കൃഷികളെല്ലാം കുത്തിയിളക്കിയിട്ടിരിക്കുകയാണ്. വായ്പയെടുത്തും കടംവാങ്ങിയും ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയിരുന്ന കർഷകർ ഇനിഎന്തു ചെയ്യുമെന്ന വിഷമത്തിലാണ്. ശല്യക്കാരായ വന്യജീവികളെ വെടിെവച്ചുകൊല്ലാനുള്ള ഗ്രാമ പഞ്ചായത്ത് പ്രസിഡൻറിന്‍റെ പ്രത്യേകാധികാരം ഉപയോഗിച്ച് ഇത്തരം ജീവികളെ നശിപ്പിച്ച് കർഷകരെ രക്ഷിക്കണമെന്നും കൃഷിക്ക് നഷ്ടപരിഹാരം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.