കുണ്ടറ: പ്രശ്നപരിഹാരത്തിന് ഒത്തുതീർപ്പ് സംസാരിക്കുന്നതിനിടെ ഓട്ടോ ഡ്രൈവറെ മർദിച്ചെന്ന പരാതിയിൽ രണ്ടുപേർ പിടിയിൽ. കാഞ്ഞിരോട് ജാനകി ഭവനത്തിൽ മോഹൻലാൽ (33), കാഞ്ഞിരോട് ഇടക്കര കിഴക്കേവിള വീട്ടിൽ ജയേഷ്കുമാർ (34) എന്നിവരെയാണ് കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തത്. ചിറയിൽപള്ളിക്ക് സമീപം സൈന മൻസിലിൽ ഇർഷാദി(33)നാണ് മർദനമേറ്റത്. 15ന് രാത്രി ഒമ്പതോടെ തെറ്റിക്കുന്ന് ക്ഷേത്രത്തിന് സമീപം ഇർഷാദിനെ മർദിക്കുകയും വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. മുൻവിരോധം പറഞ്ഞ് ഒത്തുതീർപ്പാക്കുന്നതിന് സംസാരിക്കുന്നതിനിടയിൽ ഇർഷാദിനെ പ്രതികൾ ചേർന്ന് വെട്ടിപ്പരികേൽപിക്കുകയായിരുന്നു എന്നാണ് പരാതി. ആക്രമണത്തിൽ ഇർഷാദിന്‍റെ കൈയിലും കാലിലും വെട്ടേറ്റു. സംഭവശേഷം ഒളിവിൽ പോയ പ്രതികളെ കുണ്ടറ പൊലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ മഞ്ജുലാലിന്‍റെ നേതൃത്വത്തിൽ എസ്.ഐ ആനന്ദ് കൃഷ്ണൻ, എ.എസ്.ഐ സതീശൻ, സിവിൽ പൊലീസ് ഓഫിസർമാരായ റിജു ആൻസർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.