ഭാരത് ജോഡോ യാത്ര: കൺവെൻഷൻ ഇന്ന്

കൊല്ലം: കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ മുന്നൊരുക്കങ്ങൾക്കായുള്ള കൊല്ലം നിയോജകമണ്ഡലം കൺവെൻഷനും സ്വാഗതസംഘ രൂപവത്കരണവും തിങ്കളാഴ്ച വൈകീട്ട്​ മൂന്നിന്​ ഡി.സി.സി ഹാളിൽ നടക്കും. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യും. പദയാത്രയുടെ ജില്ല കോഓഡിനേറ്റർ കെ.സി. രാജൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ, ജില്ല സ്വാഗതസംഘം ജനറൽ കൺവീനർ ബിന്ദുകൃഷ്ണ എന്നിവർ പങ്കെടുക്കുമെന്ന് കൊല്ലം നിയോജകമണ്ഡലം കോഓഡിനേറ്ററും കെ.പി.സി.സി സെക്രട്ടറിയുമായ സൂരജ് രവി അറിയിച്ചു. ഇരവിപുരം: ഭാരത് ജോഡോ യാത്ര വിജയിപ്പിക്കുന്നതിനായുള്ള ഇരവിപുരം നിയോജകമണ്ഡലം സ്വാഗതസംഘത്തിന്റെ യോഗം തിങ്കളാഴ്ച വൈകീട്ട് നാലിന് കൊല്ലൂർവിള പള്ളിമുക്ക്​ ലാത്തൻസാ ഹാളിൽ നടക്കുമെന്ന് കോഓഡിനേറ്റർ അൻസർ അസീസും ഇരവിപുരം ബ്ലോക്ക് പ്രസിഡന്റ് എം. നാസറും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.