കുണ്ടറ: കുണ്ടറ ഉപജില്ല വിദ്യാരംഗം സാഹിത്യകലാവേദി പ്രവർത്തനോദ്ഘാടനം കഥാകൃത്ത് സ്വപ്ന കുഴിത്തടത്തിൽ നിർവഹിച്ചു. ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡന്‍റ് റെജി കല്ലംവിള അധ്യക്ഷതവഹിച്ചു. എ.ഇ.ഒ എൽ. രമ അധ്യക്ഷതവഹിച്ചു. വിദ്യാരംഗം ഉപജില്ല കൺവീനർ എ. ജസീന, പഞ്ചായത്ത് വിദ്യാഭ്യാസ സമിതി അധ്യക്ഷ ഗീത മുരളീധരൻ, വാർഡംഗം സി.എം. സെയ്ഫുദ്ദീൻ, ബി.പി.സി ബി. വിജയകുമാർ, ഉപജില്ല ജോയന്‍റ് കൺവീനർ എം. ഷീബബീഗം, വി. നീതുമോൾ എന്നിവർ സംസാരിച്ചു. ലോൺ ലൈസൻസ് മേള പെരിനാട്: ജില്ല വ്യവസായ വാണിജ്യ വകുപ്പും-പെരിനാട് ഗ്രാമ പഞ്ചായത്തും സംയുക്തമായി വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ലോൺ- ലൈസൻസ് മേള സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ദിവ്യ ജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് അനിൽകുമാർ അധ്യക്ഷതവഹിച്ചു. ക്ഷേമ സമിതി ചെയർപേഴ്സൻ സോമവല്ലി, വികസനസമിതി അധ്യക്ഷൻ മുഹമ്മദ് ജാഫി, ആരോഗ്യസമിതി അധ്യക്ഷ എസ്. ശ്രുതി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.