സംവരണ അട്ടിമറി ആവർത്തിക്കപ്പെടുന്നത് ആശങ്കജനകം -വിസ്ഡം

കൊല്ലം: സംസ്ഥാനത്ത് വിദ്യാഭ്യാസ പ്രവേശനങ്ങളിലും, ഉദ്യോഗ നിയമനങ്ങളിലും സംവരണ തത്ത്വങ്ങൾ അട്ടിമറിക്കപ്പെടുന്നത് തടയിടാൻ സർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്ന് വിസ്ഡം ഇസ്​ലാമിക് ഓർഗനൈസേഷൻ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ജനജാഗ്രതാസദസ്സ്​ ആവശ്യപ്പെട്ടു. 'സദാചാരം, സമൂഹം, പുരോഗമനം' പ്രമേയത്തിലാണ് കരിക്കോട് വിസ്ഡം നോളജ് ഹബിൽ ജനജാഗ്രതാ സദസ്സ്​ സംഘടിപ്പിച്ചത്. പുരോഗമന സമൂഹം എന്ന് പറയുമ്പോഴും സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ ആസൂത്രിതമായി അവഗണിക്കുകയും അർഹതപ്പെട്ടത് നൽകാതിരിക്കുകയും ചെയ്യുക എന്നത് വലിയ അപരാധമാണെന്നും ജനജാഗ്രതാ സദസ്സ്​ വിലയിരുത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ നിസാർ കണ്ടത്തിൽ അധ്യക്ഷതവഹിച്ചു. സൈദ് മുഹമ്മദ് തടിക്കാട്, മുനവ്വർ കോട്ടക്കൽ, അൻവർ മദനി, സുഹൈൽ വട്ടപ്പാറ, സഹൽ സലഫി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.