ഇരവിപുരം: മദ്യം വാങ്ങാൻ പണം നൽകാത്തതിലുള്ള വിരോധത്തിൽ യുവാവിനെ ബിയർകുപ്പികൊണ്ട് ആക്രമിച്ചെന്ന പരാതിയിൽ പ്രതി പിടിയിൽ. കിളികൊല്ലൂർ കല്ലുംപുറത്ത് വീട്ടിൽ ഉല്ലാസ് (43) ആണ് പിടിയിലായത്. കഴിഞ്ഞ 14ന് പുന്തലത്താഴം ബിവറേജസ് ഔട്ട്ലറ്റിന് മുന്നിൽ െവച്ചാണ് പ്രതി കൊല്ലം ഡീസന്‍റ് മുക്ക് സ്വദേശിയായ വിനുവിെനയും സുഹൃത്തായ വിനീതിെനയും ആക്രമിച്ച് പരിക്കേൽപ്പിച്ചത്. വിനുവിനോട് പ്രതി മദ്യം വാങ്ങാൻ പണം ചോദിച്ചിരുന്നു. ഇത് നൽകാത്തതിലുള്ള വിരോധത്തിലാണ് കൈയിൽ ഉണ്ടായിരുന്ന ബിയർ കുപ്പി ഉപയോഗിച്ച് പ്രതി ആക്രമിച്ചത്. വിനീതിന്‍റെ പരാതിയിൽ ഇരവിപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇരവിപുരം ഇൻസ്പെക്ടർ അജിത്ത് കുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ അരുൺഷാ, ജയേഷ്, സക്കീർ ഹുസൈൻ, സി.പി.ഒ വിനു വിജയ്, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ചിത്രം - പോക്സോ: യുവാവ് പിടിയിൽ കിളികൊല്ലൂർ: വീട്ടിൽ അതിക്രമിച്ച് കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോക്സോ പ്രകാരം അറസ്റ്റ് ചെയ്തു. ഉളിയക്കോവിൽ വയലിൽ പുത്തൻവീട്ടിൽ കാട്ടുണ്ണി എന്ന ഉണ്ണി (29) ആണ് കിളികൊല്ലൂർ പൊലീസിന്‍റെ പിടിയിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.