കൊല്ലം: ബംഗളൂരുവിൽ നിന്ന് കൊല്ലത്തേക്ക് കൊറിയർ വഴി അയച്ച മാരകമയക്കുമരുന്നായ എം.ഡി.എം.എയും അത് ഏറ്റുവാങ്ങാൻ വന്ന രണ്ട് യുവാക്കളും എക്സൈസ് പിടിയിൽ. 15 ഗ്രാം എം.ഡി.എം.എയാണ് കൊറിയർ വഴി കടത്തിയത്. കൊല്ലം ആശ്രാമത്തുള്ള കൊറിയർ സ്ഥാപനത്തിൽ ജീവനക്കാർക്ക് പാർസൽ കണ്ട് സംശയം തോന്നിയതോടെ കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ ബി. സുരേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പാർസൽ കൈപ്പറ്റാൻ ബുക്ക് ചെയ്ത ആളെ കാത്ത് മൂന്നുമണിക്കൂറോളം കൊറിയർ ഓഫിസിന്റെ പരിസരത്ത് കസ്റ്റമർ എന്ന രീതിയിൽ തമ്പടിച്ച എക്സൈസ് ഉദ്യോഗസ്ഥർ, ചവറ പന്മന സ്വദേശി കോട്ടക്കകത്ത് വീട്ടിൽ നന്ദു കൃഷ്ണയെ(22) ആദ്യം പിടികൂടി. ചോദ്യം ചെയ്യലിൽ കൊറിയറിന്‍റെ യഥാർഥ ഉടമ കൊല്ലം ഉളിയകോവിൽ സ്വദേശി കൊതയത് നഗർ 114ൽ സൗപർണിക വീട്ടിൽ അനന്ത വിഷ്ണു(31) ആണെന്ന് വ്യക്തമായി. കൊറിയർ വാങ്ങാൻ ശക്തികുളങ്ങര മരിയാലയം ജങ്ഷനിൽ ഉള്ള പെട്രോൾ പമ്പിന് സമീപം നിന്ന ഇയാളെ എക്സൈസ് സംഘം തുടർന്ന് പിടികൂടി. ഇവരിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകളും പിടികൂടിയിട്ടുണ്ട്. കേസിൽ പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ അടക്കം അന്വേഷണം നടത്തുമെന്ന് കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ ബി. സുരേഷ് അറിയിച്ചു. പിടികൂടിയ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചും അന്യസംസ്ഥാന ബന്ധങ്ങളെക്കുറിച്ചും വിപുലമായ അന്വേഷണം നടത്തുമെന്നും അസിസ്റ്റന്റ് എക്‌സൈസ് കമീഷണർ വി. റോബർട്ട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.