കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ആർട്സ് സൊസൈറ്റി (കാസ്)യുടെ നേതൃത്വത്തിൽ 23 മുതൽ 27 വരെ കരുനാഗപ്പള്ളി ജി. രാജൻ നഗർ (ടൗൺ ക്ലബ്) നാടകോത്സവം സംഘടിപ്പിക്കും. 23ന് വൈകീട്ട് ആറിന് സി.ആർ. മഹേഷ് എം.എൽ.എ നാടകോത്സവം ഉദ്ഘാടനം ചെയ്യും. ആർ. രാമചന്ദ്രൻ, മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു എന്നിവർ മുഖ്യപ്രഭാഷണം നടത്തും. രാത്രി ഏഴു മുതൽ കൊല്ലം അനശ്വരയുടെ നാടകം അമ്മമനസ്സ് അരങ്ങേറും. 24ന് രാത്രി ഏഴു മുതൽ കാഞ്ഞിരപ്പള്ളി അമലയുടെ നാടകം കടലാസിലെ ആന, 25ന് രാത്രി ഏഴു മുതൽ തിരുവനന്തപുരം സ്വദേശാഭിമാനിയുടെ നാടകം കോഴിപ്പോര്, 26ന് ഒമ്പത് മുതൽ തിരുവനന്തപുരം ശ്രീനന്ദനയുടെ നാടകം ബാലരമ എന്നിവ നടക്കും. 27ന് വൈകീട്ട് ആറു മുതൽ അവാർഡ് വിതരണം ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ നിർവഹിക്കും. അനിൽ വി. നാഗേന്ദ്രൻ, സൂസൻ കോടി, കെ.സി. രാജൻ എന്നിവർ പങ്കെടുക്കും. മികച്ച നാടകത്തിന് എൻ.ജി. പണിക്കർ സ്മാരക ട്രോഫിയും ജി. രാജൻ സ്മാരക കാഷ് അവാർഡും മികച്ച രണ്ടാമത്തെ നാടകം, മികച്ച നടൻ, നടി, സംവിധായകൻ നാടക രചയിതാവ് എന്നിവർക്ക് ട്രോഫിയും കാഷ് അവാർഡുകളും നൽകും. തുടർന്ന് 7.30 മുതൽ തിരുവനന്തപുരം സംഘകളിയുടെ നാട് മക്കളുടെ ശ്രദ്ധക്ക് നാടകവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.