വേളാങ്കണ്ണി എക്സ്​പ്രസ് ആഴ്ചയിൽ രണ്ടുദിവസമാക്കി

പുനലൂർ: എറണാകുളത്ത്നിന്ന് കൊല്ലം, പുനലൂർ വഴി വേളാങ്കണ്ണിക്ക് അടുത്തിടെ ആരംഭിച്ച എക്സ്​പ്രസ്​ ആഴ്ചയിൽ രണ്ടുദിവസമാക്കി. അടുത്തിടെ ആരംഭിച്ച ഈ സർവിസ് ശനിയാഴ്ച കൂടാതെ തിങ്കളാഴ്ചയും സർവിസ് നടത്തും. നിലവിലുള്ള സർവിസ് കൂടുതൽ യാത്രക്കാർക്ക് പ്രയോജനമാകുന്നത് കണ്ടാണ് ആഴ്ചയിൽ രണ്ടുദിവസമാക്കിയത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടരക്ക് എറണാകുളത്ത് നിന്ന്​ പുറപ്പെടുന്ന ട്രെയിൻ കോട്ടയം വഴി വൈകീട്ട് 5.45ന് കൊല്ലത്തും 7.20ന് പുനലൂരിലും പിറ്റേന്ന് രാവിലെ 8.15ന് വേളാങ്കണ്ണിയിലും എത്തും. ചൊവ്വാഴ്ച വൈകീട്ട് 5.30ന് വേളാങ്കണ്ണിയിൽനിന്ന്​ പുറപ്പെട്ട് ബുധനാഴ്ച രാവിലെ 6.30ന് പുനലൂരിലും 8.20ന് കൊല്ലത്തും ഉച്ചക്ക്​ 1.20ന് എറണാകുളത്തും എത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.