കരുനാഗപ്പള്ളി: ഫാഷിസത്തിനെതിരെ ജനാധിപത്യ പ്രക്ഷോഭം നടത്തിയതിന്‍റെ പേരില്‍ തടവിലാക്കപ്പെട്ട രാഷ്ട്രീയ തടവുകാരുടെ മോചനത്തിന് സുപ്രീംകോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് ജനകീയ ഹരജി സമര്‍പ്പിക്കുന്നതിനുവേണ്ടി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ കരുനാഗപ്പള്ളി മണ്ഡലത്തിൽ ജനകീയ ഒപ്പ് ശേഖരണം ആരംഭിച്ചു. റേഡിയോ അവതാരകനും സാമൂഹിക പ്രവർത്തകനുമായ രഘുനന്ദൻ മണ്ഡലതല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് അബ്ദുൽ സമദ് പുള്ളിയിൽ, സെക്രട്ടറി എസ്.എം. മുഖ്താർ, എക്സിക്യൂട്ടിവ് അംഗങ്ങളായ അബ്ദുൽ കലാം, ബി.എം. സമീർ എന്നിവർ പങ്കെടുത്തു. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഒപ്പ് ശേഖരണം നടത്തി. കരുനാഗപ്പള്ളി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്‍റ് അൻസർ കൊച്ചുവീട്ടിൽ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ എ.എ. ജലീൽ, സദാനന്ദൻ ക്ലാപ്പന, ഷമീം ഓച്ചിറ, നിസാം കരുനാഗപ്പള്ളി എന്നിവർ നേതൃത്വം നൽകി. ചിത്രം.... രാഷ്ട്രീയ തടവുകാരുടെ മോചനത്തിന് സുപ്രീംകോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ആരംഭിച്ച ജനകീയ ഒപ്പുശേഖരണത്തിന്‍റെ മണ്ഡലംതല ഉദ്ഘാടനം റേഡിയോ അവതാരകനും സാമൂഹിക പ്രവർത്തകനുമായ രഘുനന്ദൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.